HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു; ഷോട്ട് സർക്യൂട്ടെന്ന് അധികൃതർ.

പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു

പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു. അപകടത്തില്‍ ആളപായമില്ല. ഷോട്ട് സർക്യൂട്ട് എന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ ആയിരുന്നു തീപിടുത്തമുണ്ടായത്. യാത്രക്കാർ ആരും വാഹനത്തിൽ ഉണ്ടായിരുന്നില്ല. തീ ഉയരുന്നത് കണ്ട് കെഎസ്ആർടിസി ജീവനക്കാരും അയ്യപ്പഭകതരും ചേർന്ന് തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ബസിനുള്ളിലെ സീറ്റുകൾ പൂർണ്ണമായും കത്തി നശിച്ചു. നിലക്കൽ-പമ്പ ഷട്ടിൽ സർവീസ് നടത്തുന്ന ബസാണ് തീ പിടിച്ചത്. വിഷയത്തിൽ ഡിപിഒ അന്വേഷണത്തിന് ഉത്തരവിട്ടു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS