HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ചെറുതോണിയ്ക്ക് സമീപം വാഹനാപകടം; ഇരുചക്രവാഹനവും കാറും തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരിക്ക്.

അടിമാലി-കുമളി ദേശീയപാതയിൽ ഇടുക്കി പാർക്കിന് സമീപം ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.

അടിമാലി-കുമളി ദേശീയപാതയിൽ ഇടുക്കി പാർക്കിന് സമീപം ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ നാരകക്കാനം സ്വദേശികളായ എലവുങ്കല്‍ എല്‍ജോ (21), ആനിക്കാട്ട് ജോസഫ് (18) എന്നിവർക്കാണ് പരിക്കേറ്റത്.

Also Read:  ഇടുക്കി കരിമ്പന് സമീപം അയൽവാസികൾ തമ്മിൽ തർക്കം; ഒരാൾക്ക് വെട്ടേറ്റു, ഗുരുതരപരിക്ക്.

ഇന്നലെ വൈകിട്ട് ആറരയോടെ  ആയിരുന്നു അപകടം. നാരകക്കാനത്ത് നിന്ന് ചെറുതോണിക്ക് വരികയായിരുന്ന യുവാക്കള്‍ ഇടുക്കി പാർക്കിന് സമീപമാണ് അപകടത്തില്‍ പെട്ടത്. വലതു വശത്തു നിന്ന് റോഡിലേക്ക് ഇറങ്ങി വന്ന കാറിൽ അമിത വേഗതയില്‍ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നത്. സാരമായി പരിക്കേറ്റ ഇരുവരെയും ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം വിദഗ്ത ചികിത്സക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


 MAR SLEEVA MEDICITY PALAI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS