HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി പനംകൂട്ടിയിൽ കാറിൽ കടത്തിയ മൂന്ന് കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ.

ഇടുക്കി: പനംകുട്ടിയിൽ  കാറില്‍ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ.

ഇടുക്കി പനംകുട്ടിയിൽ  കാറില്‍ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. ഇടുക്കി പഴയരിക്കണ്ടം വരകുളം സ്വദേശി മണപ്പാട്ട് വീട്ടില്‍ റിൻസനാണ് (36) പിടിയിലായത്. പെരുമ്പാവൂരിൽനിന്നും  വാങ്ങിച്ച കഞ്ചാവ് ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുപോകവേയാണ് പ്രതി പിടിയിലായത്. 

ഇയാൾ സഞ്ചരിച്ച വാഹനവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ആർ. ജയചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡും ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.


HEAVEN FAASHION DESIGINING /IDUKKI-NEDUMKANDAM


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS