HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

റെയിൽ പ്രൊട്ടക്ഷൻ ഫോഴ്സിൽ സബ് ഇൻസ്പെക്ടർ,കോൺസ്റ്റബിൾ തസ്തികയിൽ 4660 ഒഴിവുകൾ, യോഗ്യത പത്താം ക്ലാസ്

റെയില്‍ പ്രൊട്ടക്ഷൻ ഫോഴ്‌സില്‍ നിരവധി ഒഴിവുകള്‍.

റെയില്‍ പ്രൊട്ടക്ഷൻ ഫോഴ്‌സില്‍ നിരവധി ഒഴിവുകള്‍. സബ് ഇൻസ്‌പെക്ടർ, കോണ്‍സ്റ്റബിള്‍ എന്നീ തസ്തികകളിലേക്കാണ് റെയില്‍ റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈൻ മുഖേനയാണ് താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ അപേക്ഷ സമർപ്പിക്കേണ്ടത്.

Also Read: നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു; മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർ മൈസൂരുവിൽ മരിച്ചു.

4,660 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇവയില്‍ 4,208 ഒഴിവുകള്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കും 452 ഒഴിവുകള്‍ സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്കുമാണെന്ന് റെയില്‍വേ അറിയിച്ചു.

സബ് ഇൻസ്‌പെക്ടർ തസ്തികയില്‍ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികള്‍ യുജിസി അംഗീകൃത സ്ഥാപനത്തില്‍ നിന്നും ബിരുദം നേടിയവരായിരിക്കണം. 20-നും 28-നും ഇടയില്‍ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനായി പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ അംഗീകൃത ബോർഡില്‍ നിന്നും തത്തുല്യ യോഗ്യത നേടിയവരായിരിക്കണം. 18-28 വയസ് വരെയാണ് പ്രായപരിധി. വിശദ വിവരങ്ങള്‍ക്ക് rpf.indianrailways.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

ELECTRO TECH SYSTEM NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS