HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കാണാതായ ഇരുപത്തിനാലുകാരിയെ ഇടുക്കി ജലാശയത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

ഇടുക്കി/നെടുങ്കണ്ടം:കാണാതായ ഇരുപത്തിനാലുകാരിയെ ഇടുക്കി ജലാശയത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

പാമ്പാടുംപാറയിലെ ബന്ധുവീട്ടിൽ  നിന്നും കാണാതായ പെൺകുട്ടിയെ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ  അഞ്ചുരുളിയിൽ  മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം കോമ്പയാർ സ്വദേശി ജോൺ മുരുകൻ്റെ മകൾ അഞ്ജലി (എയ്ഞ്ചൽ-24) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

Also Read:  ആരോഗ്യസ്ഥിതി മോശം, ഗുരുതരമായ അവസ്ഥയിലേക്ക് പോകാതെ ഇരിക്കാൻ പ്രാർത്ഥിക്കണം; മഅ്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഞായറാഴ്ച്ച രാത്രിയോടെയാണ്  യുവതി അഞ്ചുരുളി ടണൽ ഭാഗത്ത് വെള്ളത്തിൽ വീണതായിസംശയം ഉയർന്നത്. യുവതിയുടെതെന്ന് കരുതുന്ന ബാഗ് കരയിൽ നിന്ന് ലഭിച്ചിരുന്നു. തുടർന്ന് നാട്ടുകാർ കട്ടപ്പന പോലീസിൽവിവരം അറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരുംചേർന്നു നടത്തിയ തിരച്ചിലിലാണ് ജലാശയത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമീക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത്  പോലീസ് അന്വേഷണം ആരംഭിച്ചു. 


CMI CARMEL CHERUTHONI


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS