HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കളഞ്ഞുകിട്ടിയ പണം തിരിച്ച് നൽകി യുവാവ് മാതൃകയായി.

ഇടുക്കി: കളഞ്ഞുകിട്ടിയ പണം തിരിച്ച് നൽകി യുവാവ് മാതൃകയായി.

കളഞ്ഞുകിട്ടിയ അരലക്ഷം രൂപ ഉടമയ്ക്ക് തിരിച്ചുനല്‍കി യുവാവ് മാതൃകയായി. കട്ടപ്പന നരിയംപാറ സ്വദേശി സോബിൻ സന്തോഷാണ് വെള്ളയാംകുടിയിലെ സ്വകാര്യ ഗ്യാസ് ഏജൻസിയുടെ പണം തിരികെ നല്‍കിയത്.

Also Read: സ്ത്രീയുമായി മൽപ്പിടിത്തം, താഴെ വീണു, സുരേന്ദ്രൻ എഴുന്നേറ്റില്ല; ഇടുക്കി മരണത്തിൽ പോസ്റ്റ്മോര്‍ട്ടം നിര്‍ണായകം.

വെള്ളയാംകുടിയിലേക്ക് പോകും വഴിയാണ് വഴിയരികില്‍നിന്നും ബാഗ് ലഭിക്കുന്നത്. തുറന്ന് നോക്കുമ്പോൾ പണം ഉള്ളതായി കണ്ടു. ഉടൻ തന്നെ സോബിൻ സന്തോഷ്‌ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ എത്തി പണമടങ്ങിയ ബാഗ് കൈമാറി. ബാഗ് പരിശോധിച്ചതോടെ 55,710 രൂപ കണ്ടെത്തി. 

വെള്ളയാംകുടിയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ ഗ്യാസ് ഏജൻസിയുടെ പണം ആണെന്ന് വിവരം ലഭിച്ചതോടെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സോബിൻ ഉടമയ്ക്ക് പണമടങ്ങിയ ബാഗ് കൈമാറി. സോബിൻ സന്തോഷിനെ പോലീസ് ഉദ്യോഗസ്ഥരും ഗ്യാസ് ഏജൻസി ജീവനക്കാരും അനുമോദിച്ചു.


CMI CARMEL CHERUTHONI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS