HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പ്രശസ്ത സം​ഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചു.

പ്രശസ്ത സം​ഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചു.

പ്രശസ്ത സം​ഗീതജ്ഞൻ കെ ജി ജയൻ (90) അന്തരിച്ചു. ജയ-വിജയ സഹോദരന്മാരിൽ പ്രശസ്തനാണ്. തൃപ്പൂണിത്തുറയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അയ്യപ്പഭക്തി ​ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ​ഗായകനാണ് അദ്ദേഹം. നടൻ മനോജ് കെ ജയൻ മകനാണ്. ശ്രീകോവിൽ നട തുറന്നു...., വിഷ്ണുമായയിൽ പിറന്ന വിശ്വ രക്ഷക..., രാധതൻ പ്രേമത്തോടാണോ കൃഷ്ണ... തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ​ഗാനങ്ങൾ.

ദീർഘനാളായി തൃപ്പൂണിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി വീട്ടിൽ തന്നെയായിരുന്നു. ആയിരത്തിലധികം ഗാനങ്ങൾക്കാണ് അദ്ദേഹം രചന നിർവഹിച്ചത്. നിരവധി തമിഴ്, മലയാളം സിനിമ ഗാനങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചു. നക്ഷത്രം ദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം, പ്രാണ സഖി ഞാൻ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമ ഗാനങ്ങൾ.

ശബരിമലയിൽ നടതുറക്കുന്ന സമയം മുഴങ്ങുന്നത് അദ്ദേഹം പാടിയ ശ്രീകോവിൽ നട തുറന്നു.... എന്ന ഗാനമാണ്. 1991-ൽ സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. 2019-ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS