HONESTY NEWS ADS

VS ACHUTHANANTHAN


മൂന്നര ലക്ഷം വരെ ശമ്പളം; സൗജന്യ വിസയും പരിശീലനവും, മലയാളികളെ കാത്ത് വമ്പൻ തൊഴിലവസരം, ജര്‍മനിയിൽ നഴ്സാകാം.

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ  സൗജന്യ നിയമനം.

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ  സൗജന്യ നിയമനം. (200 ഒഴിവുകൾ ) നഴ്സിങ്ങിൽ ഡിഗ്രിയും ചുരുങ്ങിയത് 2 വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി: 40 വയസ്. ഇന്റർവ്യൂ 2024 മെയ് മാസം രണ്ടാം വാരം.

Also Read:  ഇടുക്കിയിലെ പ്രധാനപ്പെട്ട മാർക്കറ്റുകളിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (25 - ഏപ്രിൽ - 2024)

തെരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം ഒഡെപെകിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ വച്ച് നൽകും. വിസ പ്രൊസസിങ്ങും സൗജന്യമായി നൽകും. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപെൻഡും ലഭിക്കും.  2.12 ലക്ഷം മുതൽ മൂന്നര ലക്ഷം വരെ ശമ്പളം ലഭിക്കും. ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യുന്നതിനും വിശദ വിവരങ്ങൾക്കുമായി www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS