HONESTY NEWS ADS

ഇടുക്കി രാമക്കൽമേട്ടിൽ വൻ കഞ്ചാവ് വേട്ട; 7.5 കിലോ കഞ്ചാവ് പിടികൂടി, ഒരാൾ അറസ്റ്റിൽ.

ഇടുക്കി: രാമക്കൽമേട്ടിൽ വൻ കഞ്ചാവ് വേട്ട

അന്തര്‍സംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന ആളെ ഏഴര കിലോ കഞ്ചാവുമായി നെടുങ്കണ്ടം പോലീസ് രാമക്കല്‍മേട്ടില്‍ നിന്നും പിടികൂടി. മുണ്ടക്കയത്ത് സ്ഥിരതാമസക്കാരനായ കൂട്ടാര്‍ കളപ്പുരയ്ക്കല്‍ ജിതിനെ(42)യാണ് പോലീസ് പിടികൂടിയത്. രാമക്കല്‍മേട്ടില്‍ നെടുങ്കണ്ടം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. 

Also Read: മൂന്നാർ കല്ലാർ റോഡിൽ യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന പടയപ്പ. റോഡിൽ ഇറങ്ങിയ ആന രണ്ട് കാറുകൾ ആക്രമിച്ചു. പത്തനംതിട്ട കോന്നിയിൽ നിന്നെത്തിയ സഞ്ചരികളെയാണ് പടയപ്പ ആക്രമിച്ചത്. നാട്ടുകാർ ബഹളം വെച്ച് ആനയെ ഓടിച്ചതോടെ വലിയ അപകടം ഒഴിവായി. വീഡിയോ...

ഇയാൾ  കുറെ നാള്‍ ആന്ധ്രയില്‍ ജോലി ചെയ്തിരുന്നു. ഈ ബന്ധം ഉപയോഗിച്ച് ആന്ധ്രയില്‍ നിന്നോ ഒറീസയില്‍ നിന്നോ ആണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അടുത്തിടെ സംസ്ഥാനത്തെ പലയിടത്തുനിന്നായി കഞ്ചാവ് പിടികൂടിയ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇയാള്‍ ഉള്‍പ്പെട്ട സംഘമാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് നെടുങ്കണ്ടം പോലീസ് രാമക്കല്‍മേട്ടില്‍ പരിശോധന നടത്തിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS