HONESTY NEWS ADS

ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു

കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ ആറാം മൈലിൽ ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പെട്രോളും ഡീസലുമായി പോവുകയായിരുന്ന ടാങ്കറിനാണ് തീപിടിച്ചത്. 

 ടാങ്കറിന്റെ ബാറ്ററിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് സംശയം. കടുത്തുരുത്തിയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി 40 മിനിറ്റിൽ ഏറെ നേരം പരിശ്രമിച്ചാണ് തീപൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. വാഹനത്തിൻ്റെ ഡ്രൈവർ പിരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS