HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി മുട്ടുകാട് കാഴ്ചയുടെ വസന്തമൊരുക്കി സൂര്യകാന്തിപ്പാടം

ഇടുക്കി: മുട്ടുകാട് കാഴ്ചയുടെ വസന്തമൊരുക്കി സൂര്യകാന്തിപ്പാടം

വേനല്‍ക്കാലത്ത് വസന്തത്തിന്‍റെ മനോഹര കാഴ്ച പകർന്ന് സൂര്യകാന്തിപ്പാടം. ഇടുക്കി ബൈസൺവാലി പഞ്ചായത്തിലെ മുട്ടുകാടാണ് നെല്ലിനങ്ങള്‍ മാത്രം വിളഞ്ഞിരുന്ന പാടത്ത് ഇക്കുറി സൂര്യകാന്തി പൂക്കൾ വിളഞ്ഞിരിക്കുന്നത് 

Also Read: ജീവനക്കാരിയുടെ പരാതി; ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിക്കെതിരേ കേസ്‌.

കാഴ്ച്ചകളുടെ പുതുമ പകരുകയാണ് ഈ പാടശേഖരത്തിലെ സൂര്യകാന്തികള്‍.വേനല്‍ക്കാല അവധി ആഘോഷിക്കാനെത്തുന്ന വിനോദ സഞ്ചാരികളടക്കം നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. കടുത്ത ചൂടിലും പൂത്തു നില്‍ക്കുന്ന സൂര്യകാന്തികളുടെ കാഴ്ച ഏതൊരാളെയും ആകർഷിക്കുന്നതാണ്. കുടിയേറ്റകാലം മുതല്‍ മുടങ്ങാതെ നെല്‍കൃഷി നടത്തിയിരുന്ന പാടശേഖരമാണ് ഇത്. കഴിഞ്ഞ കാലങ്ങളില്‍ ഇവിടെ ജലക്ഷാമം മൂലം ഒരു കൃഷി മാത്രമാണ് നടത്തുന്നത്. 

പഞ്ചായത്തിന്‍റെ വേനല്‍ക്കാല കൃഷി പ്രോത്സാഹനത്തിന്‍റെ ഭാഗമായി ഒന്നര ലക്ഷം രൂപ പാടശേഖരസമിതിക്കായി നല്‍കി. ഈ പദ്ധതി പ്രകാരമാണ് കർഷകനായ ബിജോ പുതിയവീട്ടില്‍ സൂര്യകാന്തി കൃഷി നടത്തിയത്. പാടശേഖരത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ മറ്റു കർഷകർ പച്ചക്കറി കൃഷികളും നടത്തുന്നുണ്ട്. വരും വർഷങ്ങളില്‍ സൂര്യകാന്തി കൃഷി വിപുലീകരിക്കാനാണ് ബിജോയുടെ തീരുമാനം. കാർഷിക മേഖലയിലെ ഈ പുതിയ പരീക്ഷണം വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS