HONESTY NEWS ADS

ഈരാറ്റുപേട്ട – വാഗമൺ റൂട്ടിൽ ഉരുൾപൊട്ടൽ

ഈരാറ്റുപേട്ട – വാഗമൺ റൂട്ടിൽ ഉരുൾപൊട്ടൽ

വാഗമൺ - ഈരാറ്റുപേട്ട റൂട്ടിൽ തീക്കോയിക്ക് സമീപം ഉരുൾ പൊട്ടലുണ്ടായി. കല്ലം ഭാഗത്ത് മുകളിൽ നിന്നും ഉരുൾപൊട്ടി കലുങ്ക് തകർന്ന് ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനരാരംഭിക്കാൻ ജെ.സി.ബി സ്ഥലത്തെത്തി മണ്ണ് മാറ്റൽ പുരോഗമിക്കുന്നു.

കോട്ടയം കൂട്ടിക്കല്‍ മേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.  പുല്ലകയാറില്‍ ജലനിരപ്പ്‌ ഉയർന്നു . നിലവിൽ വെള്ളപ്പൊക്ക ഭീഷണി ഇല്ല.മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയും ചെയ്തു. അതേസമയം ഇടുക്കിയുടെ വിവിധ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്.പാലായിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. മീനച്ചിലാറിന്‍റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS