HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കുളത്തിൽ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

കുളത്തിൽ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു

കുളത്തിൽ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. മുംബൈയിലെ ചെംബൂർ ഏരിയയിലായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ പിന്നീട് കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.


ശനിയാഴ്ച ചെംബൂറിലെ മഹുൽ ഗ്രാമത്തിലാണ് ദാരുണമായ അപകടം സംഭവിച്ചത്. പരിസരത്തുള്ള ഹോട്ടലിലേക്ക് വെള്ളം എടുക്കുന്നതിന് വേണ്ടി കുളത്തിൽ അനധികൃതമായി മോട്ടോർ സ്ഥാപിച്ചിരുന്നുവെന്നും ഈ മോട്ടോറിനായി എടുത്ത ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്നും മുംബൈ പൊലീസ് വിശദീകരിച്ചു. 


ഹോട്ടൽ ഉടമകളായ ആനന്ദ് മഹുൽകർ, ദയറാം മഹുൽകർ, ഹരിറാം മഹുൽകർ എന്നിവർക്കെതിരെ കേസെടുത്ത പൊലീസ് ഇവരെ മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജൂൺ 18 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS