HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ബൈസൺവാലി വാഹനാപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു.

ബൈസൺവാലി നാൽപതേക്കറിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു.


ബൈസൺവാലി നാൽപതേക്കറിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു. കാർ ഓടിച്ചിരുന്ന രാജാക്കാട് മുല്ലക്കാനം സ്വദേശി പുത്തൻപുരയ്ക്കൽ ജസ്റ്റോ ജോസഫ് (27) ആണ് മരണപ്പെട്ടത്. 


ബൈസൺവാലി നാൽപതേക്കറിൽ കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. നാൽപതേക്കറിൽ നിന്ന് ജോസ്ഗിരി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ക്രാഷ് ബാരിയറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ജസ്റ്റോയെ എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം  ഇന്ന് വീട്ടിൽ എത്തിക്കും. സംസ്കാരം നാളെ 11 ന് രാജാക്കാട് ക്രിസ്തുരാജ ഫൊറോനാ ദേവാലയത്തിൽ നടക്കും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS