HONESTY NEWS ADS

Electro Tech Nedumkandam

 

ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം; രണ്ട് പേർ പിടിയിൽ

ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേർ പിടിയിൽ.

ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേർ പിടിയിൽ. ചൂരമുടി കൊമ്പനാട് കൊട്ടിശ്ശേരിക്കുടി ആൽബിൻ ബാബു (24), കോടനാട് ചെട്ടിനാട് ശർമ (29) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ തൃക്കളത്തൂർ ശ്രീരാമ ക്ഷേത്രത്തിലാണ് മോഷണം നടത്തിയത്. പ്രതികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.


പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ കുറിച്ചിലക്കോടു നിന്നുമാണ് പിടികൂടിയത്. പൊലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ സാഹസികമായി പിന്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ആൽബിൻ പതിനൊന്ന് കേസുകളിൽ പ്രതിയും കാപ്പയിൽ ഉൾപ്പെട്ടയാളുമാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS