HONESTY NEWS ADS

ഇടുക്കി ചെറുതോണിയിൽ നിന്നും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ കാണാതായി.

ഇടുക്കി: ചെറുതോണിയിൽ നിന്നും  പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ കാണാതായി.

ചെറുതോണിയിൽ നിന്നും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ കാണാതായി. ചെറുതോണി വെള്ളക്കയം സ്വദേശികളായ  നെല്ലിക്കുന്നേൽ റോയിയുടെ മകൻ അജോൺ റോയി (15), നെല്ലിക്കുന്നേൽ ബിജുവിന്റെ മകൻ അലൻ ബിജു(14) എന്നിവരെയാണ് കാണാതായത്. 

Also Read:  കേരളത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് ടൈംസ് നൗ; ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം.

പള്ളിയിലെ അൾത്താര ബാലന്മാരായ ഇരുവരെയും സന്ധ്യപ്രാർത്ഥനയ്ക്ക് മുന്നോടിയായി മാതാപിതാക്കൾ വൈകിട്ട് അഞ്ചരയോടെ പള്ളിയിൽ കൊണ്ടാക്കി. എന്നാൽ ആറരയോടെ പ്രാർത്ഥനയ്ക്ക് എത്തിയ മാതാപിതാക്കൾ കുട്ടികളെ പള്ളിയിൽ കണ്ടില്ല. 

അതേസമയം ആറരയോടെ കുട്ടികൾ ചെറുതോണിയിൽ എത്തിയതായി  സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തി. എന്നാൽ പിന്നീട് കുട്ടികൾ എങ്ങോട്ട് പോയെന്ന് കണ്ടെത്താനായിട്ടില്ല. നാട്ടുകാരും ഇടുക്കി പോലീസും കുട്ടികളെ കണ്ടെത്താന്‍ സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്. 

കുട്ടികളെക്കുറിച്ച് എന്തെങ്കുലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9961210793,94447316709,9961935361,8111935361 ഈ നമ്പറുകളിലോ അറിയിക്കുക....... 

UPDATE...................... 11.00 PM

കുട്ടികളെ തൊടുപുഴയിൽ നിന്നും  കണ്ടെത്തി





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS