HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

രണ്ട് ദിവസമായി വാട്‌സാപ്പിൽ ഒരു നീലവളയം കാണുന്നുണ്ടോ? തൊടുന്നതിന് മുൻപ് ചിലത് അറിഞ്ഞിരിക്കണം

രണ്ട് ദിവസമായി വാട്‌സാപ്പിൽ ഒരു നീലവളയം


കഴിഞ്ഞ രണ്ട് ദിവസമായി വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക്, മെസഞ്ചർ ആപ്പുകളില്‍ വന്ന ഒരു മാറ്റം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. മെറ്റ എഐ സേവനം നമ്മുടെ രാജ്യത്തും ലഭ്യമായി തുടങ്ങിയതിന്റെ ഭാഗമായാണിത്. നീല നിറത്തില്‍ വൃത്താകൃതിയിലാണ് ഇത് കാണപ്പെടുന്നത്.


ഓരോ പ്ലാറ്റ്‌ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്‌ഫോംസിന്റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണിത്. മെറ്റയുടെ വിവിധ സേവനങ്ങളില്‍ മെറ്റ എഐ ഫീച്ചറുകള്‍ ഉപയോഗിക്കാൻ ഇന്ത്യൻ ഉപഭോക്താക്കള്‍ക്കാകും. കൂടാതെ meta.ai എന്ന യുആർഎല്‍ വഴി എഐ ചാറ്റ്‌ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം.


തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയിലാണ് എഐ സേവനങ്ങള്‍ എല്ലാവർക്കും ലഭ്യമാകുക. തുടർന്ന് നിലവിലുള്ള മെറ്റ ആപ്പുകളിലെല്ലാം പുതിയ എഐ ടൂള്‍ ഉപയോഗിക്കാനാകും. മെറ്റ എഐയിലെ ടെക്സ്റ്റ് അധിഷ്‌ഠിത സേവനങ്ങള്‍ ലാമ 2 മോഡല്‍ അടിസ്ഥാനമാക്കിയാണ് ലഭിക്കുകയെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍, ചിത്രങ്ങള്‍ നിർമിക്കാനാകുന്ന ഫീച്ചർ ഏറ്റവും പുതിയ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ്.


മെറ്റ എഐ വരുന്നതോടെ വാട്‌സ്‌ആപ്പില്‍ എന്തെങ്കിലും ചെയ്യുന്നതിനായി ആപ്പില്‍ നിർദേശം നല്‍കിയാല്‍ മതിയാകും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എഐ അസിസ്റ്റന്റുമായി സംസാരിക്കാം. ഒരു യാത്രയാണ് ആസൂത്രണം ചെയ്യുന്നതെങ്കില്‍ അസിസ്റ്റന്റിനോട് അഭിപ്രായവും ചോദിക്കാം. ഫേസ്ബുക്ക് ഫീഡില്‍ തന്നെ മെറ്റ എഐ ലഭിക്കും. ചിത്രങ്ങള്‍ നിർമ്മിക്കാനും വാട്‌സ്‌ആപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും മെറ്റ എഐ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.


വാട്‌സാപ്പില്‍ മെറ്റ എഐ കൊണ്ടുവരുന്നതിനെക്കുറിച്ച്‌ മെറ്റാ കണക്‌ട് 2023 ഇവന്‍റിലാണ് മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചത്.‌ എഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോർട്ട് കട്ട് ആപ്പില്‍ നല്‍കിയിട്ടുണ്ടെന്ന് സക്കർബർഗ് അന്ന് പറഞ്ഞിരുന്നു. ചാറ്റ് ടാബിന്‍റെ സ്ഥാനമാണ് ഇത് കയ്യടക്കിയിരിക്കുന്നതെന്ന് മാത്രം. മൈക്രോസോഫ്റ്റിന്റെ ബിങ്ങുമായുള്ള സഹകരണം ഉപയോഗിച്ച്‌ തത്സമയ വിവരങ്ങള്‍ നല്‍കാനുമാകും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS