HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കെഎസ്ഇബി അറിയിപ്പ്; ഇനി അക്ഷയ, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ വൈദ്യുതി ബിൽ തുക അടയ്ക്കാനാവില്ല

അക്ഷയ, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ വൈദ്യുതി ബിൽ തുക അടയ്ക്കാനാവില്ല

അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈദ്യുതിബിൽ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കൾ നേരിട്ടുവന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി. 


നിലവിൽ 70 ശതമാനത്തോളം ഉപഭോക്താക്കളും ഓൺലൈൻ മാർഗ്ഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധികച്ചെലവേതുമില്ലാതെ തികച്ചും അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗ്ഗങ്ങൾ കെ എസ് ഇ ബി ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണ്. ഉപഭോക്താക്കളുടെ സഹകരണം കെ എസ് ഇ ബി അഭ്യർത്ഥിച്ചു.  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS