HONESTY NEWS ADS

ഇടുക്കി വെള്ളത്തൂവലിന് സമീപം അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

ഇടുക്കി: വെള്ളത്തൂവലിന് സമീപം അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

അതിർത്തിത്തർക്കം ഉണ്ടായതിനെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ പൊലീസ് കേസ് എടുത്തു. ഇടുക്കി അടിമാലിയി  ശെല്യാംപാറയിലാണ് സംഭവം. ശെല്യാംപാറ കാലാപ്പറമ്പിൽ മൈതീൻകുഞ്ഞിനാണ് (46) വെട്ടേറ്റത്. സിപിഐഎം ശെല്യാംപാറ ബ്രാഞ്ച് സെക്രട്ടറി കുഴുപ്പിള്ളിൽ ഹനീഫയാണ് തന്നെ വെട്ടിയതെന്നാണ് മൈതീൻകുഞ്ഞ് പൊലീസിൽ മൊഴി നൽകിയത്.


അയൽവാസികളായ മൈതീൻകുഞ്ഞും ഹനീഫയും തമ്മിൽ പറമ്പിന്റെ പേരിൽ അതിർത്തിത്തർക്കം വർഷങ്ങളായി നിലവിലുണ്ട്. തന്റെ അച്ഛൻ ശനിയാഴ്ച രാവിലെ സ്വന്തം പറമ്പിൽ ജോലി ചെയ്യുന്നതിനിടെ ഹനീഫയെത്തി അദ്ദേഹത്തെ വഴക്ക് പറഞ്ഞതായാണ് മൈതീൻ പറയുന്നത്. ഇതേച്ചൊല്ലി മൈതീൻകുഞ്ഞും ഹനീഫയുമായി വാക്കേറ്റം ഉണ്ടായി. 

വെള്ളത്തൂവല്‍ ശല്യംപാറയിലെ തടിപ്പണിക്കാരനായ മൊയ്തീന്‍ കുഞ്ഞ് വീട്ടുമുറ്റത്ത് കുട്ടികളുമായി ഇരിക്കവെയാണ് അപ്രതീക്ഷിതമായി ഹനീഫ ആക്രമിച്ചത്. കഴുത്തിന് വെട്ടാനുള്ള ശ്രമം തടുക്കവെ കൈക്ക് ഗുരുതര പരിക്കേറ്റു. തുടര്‍ന്നും ആക്രമിക്കാനുളള നീക്കം അയല്‍വാസികള്‍ ഓടിക്കൂടിയതിനാല്‍ വിഫലമായി. ഇടതുകയ്യിലെ അസ്ഥിയുള്‍പ്പെടെ മുറിഞ്ഞുപോതിനാല്‍ മൊയ്തീന്‍ കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS