HONESTY NEWS ADS

മുണ്ടക്കയത്തിന് സമീപം അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ആൾ പിടിയിൽ, പിടിയിലായത് കുമളി സ്വദേശി

കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാതയിൽ മുണ്ടക്കയത്തിന് സമീപം മനുഷ്യജീവന്  ഭീഷണിയായി വാഹനം ഓടിച്ച ആൾ പിടിയിൽ.

കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാതയിൽ മുണ്ടക്കയത്തിന് സമീപം മദ്യലഹരിയിൽ മനുഷ്യജീവന്  ഭീഷണിയായി വാഹനം ഓടിച്ച ആൾ പിടിയിൽ. കുമളി ഒന്നാം മൈൽ സ്വദേശി ഷിജിൻ ഷാജിയെയാണ്  കൊടുകുത്തിയിൽ വച്ച് പോലീസ് പിടികൂടിയത്. ഇയാൾ കുമളിയിൽ ഗുരു എന്ന പേരിൽ ഡ്രൈവിംഗ് സ്കൂൾ നടത്തിവരികയായിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. 


ഡ്രൈവിംഗ് സ്കൂളിൻറെ ഉടമയാണ് എന്ന കാര്യത്തിലും ലൈസൻസ് ഇയാളുടെ പേരിലാണോ എന്ന കാര്യത്തിലും സ്ഥിതീകരണം ഉണ്ടായിട്ടില്ല. അതേസമയം ഡ്രൈവിംഗ് സ്കൂളിൻറെ ലൈസൻസ് റദ്ദാക്കിയതായി  ചില സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടരയോടെ ആയിരുന്നു  സംഭവം. ദേശീയപാതയിൽ അപകടകരമായ രീതിയിൽ കാർ ഡ്രൈവിംഗ് നടത്തിയതിന്റെ ദൃശ്യങ്ങൾ ഹോൺസ്റ്റി ന്യൂസ് പുറത്തുവിട്ടിരുന്നു. സംഭവത്തിൽ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് പെരുവന്താനം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS