HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ചൂണ്ടയിടുന്നതിനിടെ പാറക്കുളത്തിൽ വീണു, രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു.

ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. തൃക്കൊടിത്താനത്ത് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. അവധി ദിവസമായതിനാല്‍ അയല്‍വാസികളായ കുട്ടികള്‍ ചെമ്പുപുറത്തുള്ള പാറക്കുളത്തില്‍ ചൂണ്ടയിടാന്‍ പോകുകയായിരുന്നു. അഭിനവ്, ആദര്‍ശ് എന്നിവരാണ് മരിച്ചത്. ഒരാള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും മറ്റൊരാള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. 


ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല്‍ വഴുതി പാറക്കുളത്തില്‍ വീണു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയും കുളത്തില്‍ വീണത്. ഒഴിഞ്ഞ പ്രദേശമായതിനാല്‍ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. സമയമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ചങ്ങനാശേരിയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS