HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 106; അശ്രദ്ധമായി വാഹനം ഓടിച്ച്‌ അപകടം ഉണ്ടാക്കിയാൽ ഇനി എട്ടിന്റെ പണി, വാഹനവുമായി നിരത്തിലിറങ്ങുന്ന എല്ലാവരും അറിഞ്ഞിരിക്കണം പുതിയ നിയമം

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 106

വാഹന യാത്രികര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം 'ബിഎന്‍എസ് സെക്ഷന്‍ 106'. അശ്രദ്ധമായി വാഹനം ഓടിച്ച്‌ അപകടം ഉണ്ടാക്കുന്നവര്‍ക്കു വരാനിരിക്കുന്നത് തടവ്‌ ശിക്ഷ. അശ്രദ്ധമൂലമുള്ള അപകടം മരണത്തിന് അഞ്ചു വര്‍ഷവും അപകടം ഉണ്ടാക്കി നിര്‍ത്താതെ പോവുകയോ പോലീസിനെ വിവരം അറിയിക്കാതിരിക്കുകയോ ചെയ്താല്‍ പത്തു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. 


വാഹനം കൊണ്ടു അമിത വേഗത്തില്‍ നിരത്തില്‍ പായുന്ന ഫ്രീക്കന്‍ന്മാര്‍ക്കും അപകടമുണ്ടാക്കി നിര്‍ത്താതെ കടുന്നു കളയുന്നവരെയും ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) യില്‍ കാത്തിരിക്കുന്നത് എട്ടിന്റെ പണി. മുന്‍പുള്ളതുപോലെ മനപൂര്‍വമല്ലാത്ത നരഹത്യയടക്കമുള്ള വകുപ്പുകള്‍ വഴി എളുപ്പത്തില്‍ ഊരിപോരാന്‍ ഇനി സാധിക്കില്ല.  വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോകുന്നതും ഭാരതീയ ന്യായസംഹിതയില്‍ കുറ്റമായി മാറിയിട്ടുണ്ട്. കാലത്തിന് അനുസരിച്ചുള്ള മാറ്റം നിയത്തില്‍ വന്നെങ്കിലും ഇതു സംബന്ധിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു കാര്യമായ നടപടികള്‍ ഒന്നും  ഉണ്ടാകുന്നില്ലെന്ന് ഏറെ നിരാശാ ജനകമാണ്.


നിയമം സംബന്ധിച്ച്‌ ഇപ്പോഴും ഭരൂരിഭാഗം ആളുകളിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇതിലൊന്നാണു വാഹനാപകടം സംബന്ധിച്ച കേസുകള്‍. അപകടത്തില്‍ മരണമുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ ഇനി മുതല്‍ പുതിയ നിയമത്തിലെ നടപടിക്രമങ്ങള്‍ പാലിക്കണം. അശ്രദ്ധമൂലമുള്ള മരണം എന്ന വകുപ്പില്‍ ഭാരതീയ ന്യായ് സംഹിത ( ബി.എന്‍.എസ്. സെക്ഷന്‍ 106) രണ്ട് വ്യത്യസ്ത വിഭാഗങ്ങളാണു തയ്യാറാക്കിയിരിക്കുന്നത്. ബി.എന്‍.എസ്. സെക്ഷന്‍ 106(1) പ്രകാരം അശ്രദ്ധ മൂലമുള്ള അപകടമരണം അഞ്ചു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്. രണ്ടാമത്തെ വിഭാഗം, ബി.എന്‍.എസ്. സെക്ഷന്‍106(2) അശ്രദ്ധമായി വാഹനമോടിച്ചു മരണത്തിനു കാരണമാകുന്നതു കൈകാര്യം ചെയ്യുന്നതാണ്.


വാഹനാപകടത്തില്‍ മരണമുണ്ടായാല്‍ അക്കാര്യം പോലീസുദ്യോഗസ്ഥനോ മജിസ്‌ട്രേറ്റിനോ റിപ്പോര്‍ട്ടു ചെയ്യണം. ഇങ്ങനെ ചെയ്യാതെ കടന്നുകളഞ്ഞാല്‍ പത്തു വര്‍ഷം വരെ പുതിയ നിയമപ്രകാരം തടവു ശിക്ഷ കിട്ടാം. ഇതു ജാമ്യം ലഭിക്കാത്ത കുറ്റവുമാണ്. അതേസമയം, എങ്ങനെ പോലീസുദ്യോഗസ്ഥരെ അറിയിക്കണം എന്നതു സംബന്ധിച്ചു പൊതുജനങ്ങള്‍ക്കായി സര്‍ക്കുലര്‍ ഇറങ്ങിയിട്ടില്ല. കേരളത്തില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം പ്രകാരമുള്ള 112 നമ്പറിലോ അപകടം നടന്ന പരിധിയിലുള്ള പോലീസ് സ്‌റ്റേഷനിലോ അറിയിക്കാമെന്നു പോലീസ് പറയുന്നു.


പോലീസ് സ്‌റ്റേഷനുകളിലെ ജി.ഡി (ജനറല്‍ ഡയറി) എന്‍ട്രി ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്തതിനുള്ള രേഖയാണ്. മുന്‍പു ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളില്‍ പ്രതികളായ വ്യക്തികളെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 304 (എ) പ്രകാരം വിചാരണ ചെയ്തിരുന്നു. തിരിച്ചറിയുമ്പോള്‍ രണ്ടു വര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കേണ്ടിവരും. ഇതിലാണു മാറ്റം വന്നിരിക്കുന്നത്. പുതിയ നിയത്തിനെതിരെ ട്രക്ക്, ബസ്, ടാങ്കര്‍ ഡ്രൈവര്‍ രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു.


തന്റേതല്ലാത്ത കാരണത്താല്‍ സംഭവിക്കുന്ന മന.പൂര്‍വമല്ലാത്ത നരഹത്യക്കു പോലും നിലവില്‍ 2 വര്‍ഷം തടവ് എന്നത് 5 വര്‍ഷമായി വര്‍ധിക്കുമെണന്നാരോപിച്ചായിരുന്നു ട്രക്ക് ഉടമകളും ഡ്രൈവര്‍മാരും പൊടുന്നനെ സമരരംഗത്തേക്ക് ഇറങ്ങിയത്. എന്നാല്‍, നിയമത്തില്‍ നിന്നു പിന്നാക്കം പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. പുതിയ നിയമം വാഹനവുമായി നിരത്തിലിറങ്ങുന്ന എല്ലാ വാഹന യാത്രക്കാരും കരുതിയിരിക്കേണ്ടതാണ്. പുതിയ നിയമം സംബന്ധിച്ചു പൊതു ജനത്തിനുള്ള ആശയക്കുഴപ്പം മാറ്റാന്‍ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.


SMART BAZAAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS