HONESTY NEWS ADS

കനത്ത മഴ തുടരുന്നു; ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം, കല്ലാറുകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം, കല്ലാറുകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കും.


കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. ഇന്ന് (15-07-2024) രാത്രി 7 മുതൽ നാളെ രാവിലെ 6 വരെയാണ് നിരോധനം. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു. വെള്ളച്ചാട്ടങ്ങളിൽ സഞ്ചാരികൾ അനിയന്ത്രിതമായി ഇറങ്ങുന്നതും  നിരോധിച്ചിട്ടുണ്ട്.


അതേസമയം ഇടുക്കി ജില്ലയിൽ അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്.  കല്ലാർകുട്ടി ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലാക്കി  ഷട്ടറുകൾ  അനുസരണം ഉയർത്തി ജലനിരപ്പ് ക്രമീകരിക്കുന്നതിനായി 300 കുമിക്സ് ജലം വരെ ഒഴുക്കിവിടുന്നതിന്  ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിൽ ഉള്ളവർ  ഉള്ള ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.


SMART BAZZAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS