HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

സംസ്ഥാനത്ത് പനി ബാധിച്ച് നാല് മരണം; 99 പേർക്ക് ഡങ്കിപ്പനി, 7 പേര്‍ക്ക് എലിപ്പനി

സംസ്ഥാനത്ത് പനി ബാധിച്ച് നാല് മരണം

സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ കൂടി പനി ബാധിച്ച് മരിച്ചു. ഇന്നലെ 13511 പേർ പനി ബാധിച്ച് ചികിത്സ തേടി. 99 പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 245 പേർക്ക് രോഗം സംശയിക്കുന്നു. 7 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. പകർച്ച വ്യാധി നിയന്ത്രണത്തിന് റാപ്പിഡ് റസ്പോൺസ് ടീം ജില്ലകളിൽ രൂപീകരിച്ചു. 


ഡിഎംഒയുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് ജില്ലകളിൽ രൂപീകരിച്ചത്. പനി ബാധിച്ചുള്ള മരണത്തിൽ ഒന്ന് വെസ്റ്റ് നൈൽ പനി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് മരിച്ചത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS