ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. പവന് 53,080 രൂപയും, ഗ്രാമിന് 6,635 രൂപയുമായിരുന്നു. എന്നാൽ ഇന്ന് സ്വർണ്ണ വിലയിൽ വർധന. ഇന്ന് പവന് 520 രൂപയും, ഗ്രാമിന് 65 രൂപയുമാണ് വില ഉയർന്നിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,600 രൂപയും, ഗ്രാമിന് 6,700 രൂപയുമാണ് വില. ഇത് ഈ മാസത്തെ ഉയർന്ന നിരക്കാണ്. ജൂലൈ 1-ആം തിയ്യതിയാണ് ഈ മാസത്തെ താഴന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,000 രൂപയും, ഗ്രാമിന് 6625 രൂപയുമായിരുന്നു വില.
വില വർധനവിന് കാരണം
ഓഹരി വിപണികളുടെ തളര്‍ച്ചയില്‍സ്വര്‍ണത്തിലേയ്ക്ക് നിക്ഷേപം ഒഴുകുന്നതാണ് വില കൂടാനുള്ള പ്രധാന കാരണം. യുഎസ് ഫെഡ് റിസര്‍വ് നിരക്കുകള്‍ മുകളില്‍ തുടരുമ്പോഴും പണപ്പെരുപ്പ ആശങ്കകള്‍ഒഴിയാത്തത് സ്വര്‍ണത്തെ മുകളിൽ നിലനിര്‍ത്തുന്നു. ചൈനയും, ഇന്ത്യയും അടക്കമുള്ള ലോകരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍സ്വര്‍ണത്തില്‍നിക്ഷേപം വര്‍ധിപ്പിക്കുന്നതും വില വര്‍ധിക്കാൻ കാരണമായി.






