സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. 6-ആം തീയ്യതി 54,000 രൂപയ്ക്ക് മുകളിലേക്ക് ഉയർന്ന സ്വർണം പിന്നീടുള്ള ദിവസങ്ങളിൽ കുറഞ്ഞു. വരും ദിവസങ്ങളിലും വില കുറഞ്ഞാൽ അത് ആഭരണം വാങ്ങാൻ കാത്തുനിന്നവർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.
പവന് 53,960 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് 280 രൂപ സ്വർണത്തിന് കുറഞ്ഞിട്ടുണ്ട്. അതോടെ പവന്‍റെ വില 53,680 രൂപയിലേക്കെത്തി. ഗ്രാമിന് 6710 രൂപ.
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 59,000 രൂപ നൽകേണ്ടി വരും.