HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 20 -ാമത്തെ സിനിമ 'ഹൃദയപൂർവം'

മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 20 -ാമത്തെ സിനിമ 'ഹൃദയപൂർവം'

സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് പേരിട്ടു. 'ഹൃദയപൂർവം' എന്നാണ് പേര്. നവാഗതനായ സോനു ടി പിയാണ് ഹൃദയപൂർവത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുക. കൊച്ചിയും പൂനെയുമായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കും.


ചിത്രത്തിൽ നായിക ആരായിരിക്കും എന്നതിൽ തീരുമാനമായിട്ടില്ല. ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം ജസ്റ്റിൻ പ്രഭാകരനുമാണ്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യുന്നതായി സത്യൻ അന്തിക്കാട് ഏതാനും മാസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. എന്നാൽ സിനിമയെക്കുറിച്ച് പിന്നീട് അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല.


കഴിഞ്ഞ ദിവസം സത്യൻ അന്തിക്കാടിന്റെ മക്കളും സംവിധായകരുമായ അഖിൽ സത്യനും അനൂപ് സത്യനും സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് സോഷ്യൽ മീഡിയ സ്റ്റോറിയിലൂടെ അറിയിച്ചിരുന്നു. മോഹൻലാലും സത്യൻ അന്തിക്കാടും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും നിൽക്കുന്ന ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചത്. 'ഒരു സൂപ്പർ ഫൺ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ഓൺ ദി വേ' എന്ന കുറിപ്പോടെയാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന്റെ വിശേഷം അഖിൽ പങ്കുവെച്ചത്. 'അച്ഛന്റെ അടുത്തത്' എന്നാണ് അനൂപ് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.


മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 20 -ാമത്തെ ചിത്രമാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമിക്കുക എന്നാണ് സത്യൻ അന്തിക്കാട് മുമ്പ് അറിയിച്ചത്. 2015 ൽ ഇറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ജയറാമിനെ നായകനാക്കി ഒരുക്കിയ 'മകൾ'ആയിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് തിയേറ്ററിൽ എത്തിയ അവസാന ചിത്രം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS