HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി കുമളിയിൽ പത്തുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

ഇടുക്കി കുമളിയിൽ പത്തുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

കുമളി ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ പത്തുലക്ഷം രൂപ വിലമതിക്കുന്ന  ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ വാഹനം അടക്കം മൂന്ന് യുവാക്കൾ പിടിയിൽ. കോതമംഗലം സ്വദേശികളായ അമൽ ജോർജ് (32) സച്ചു ശശിധരൻ( 31) അമീർ( 41) എന്നിവരാണ് അറസ്റ്റിലായത്.  ഇവർ സഞ്ചരിച്ചിരുന്ന മാരുതി റിസ്റ്റ് വാഹനവും പിടികൂടിയിട്ടുണ്ട്. 


ഇന്ന് വൈകുന്നേരം കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ്  ആന്ധ്രയിൽ നിന്നും കോതമംഗലത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയത്.  അന്താരാഷ്ട്ര ലഹരി വിപണിയിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന 895 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്നും കണ്ടെത്തിയത്.

 

വാഹന പരിശോധനയ്ക്കിടെ മൂവരും പരസ്പര വിരുദ്ധമായി സംസാരിച്ചതിൽ സംശയം തോന്നിയ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് ഹാഷിഷ് ഓയിൽ പിടികൂടുന്നത്. പീരുമേട് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദ്, എക്സൈസ് ഉദ്യോഗസ്ഥരായ സേവിയർ പി ഡി, ജയൻ പി ജോൺ, അനീഷ് ടി എ,  ജോബി തോമസ്,സുജിത്ത് പി വി, ബിജു പി എ, അർഷാന കെ എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


SMART BAZZAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA