.jpeg)
ചക്ക തലയിൽ വീണ് ഗൃഹനാഥൻ മരണപ്പെട്ടു. ഇടുക്കി വാഴവരയ്ക്ക് സമീപം ഏട്ടാംമൈൽ കല്ലോലിക്കല്‍ ദാമോദരന്‍ നായര്‍(72) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ആയിരുന്നു സംഭവം. പുരയിടത്തിലെ പ്ലാവിൽ നിന്ന് ചക്കയിടാനായി ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.
പ്ലാവിൽ ഏണി ചാരുന്നതിനിടെ ചക്ക അടർന്ന് തലയിൽ പതിക്കുകയായിരുന്നു. പരിക്കേറ്റ ദാമോദരനെ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. ഭാര്യ:ചിന്നമ്മ. മക്കൾ: ലേഖ, ജയശ്രീ, ശ്രീകല. മരുമക്കൾ: രാധാകൃഷ്‌ണൻ, മനോജ്, അനൂപ്.