
അടിമാലിയ്ക്ക് സമീപം ആനച്ചാലിൽ നിന്നും ഗൃഹനാഥനെ കാണാതായി. ആനച്ചാൽ സ്വദേശി തടത്തേൽ ശശി(65)യെയാണ് ഇന്നലെ (11-07-2024) ഉച്ചമുതൽ കാണാതായത്. വീട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വെള്ളത്തൂവൽ പോലീസിൽ പരാതിനൽകി. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 6235495362,9048804133 ഈ നമ്പറുകളിലോ അറിയിക്കുക.