ബൈക്കിന്റെ ചക്രത്തിൽ സാരി കുരുങ്ങി അപകടം; ​ഗുരുതര പരിക്കേറ്റ വീട്ടമ്മ മരിച്ചു

ബൈക്കിന്റെ ചക്രത്തിൽ സാരി കുരുങ്ങി അപകടം; ​ഗുരുതര പരിക്കേറ്റ വീട്ടമ്മ മരിച്ചു

തൃശ്ശൂർ പെരിഞ്ഞനത്ത്  ബൈക്കിൻ്റെ ചക്രത്തിൽ സാരി കുടുങ്ങിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു മതിലകം കളരിപറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടിൽ സുനിലിൻ്റെ ഭാര്യ നളിനി (55) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പെരിഞ്ഞനം കപ്പേളക്കടുത്ത് ദേശീയ പാതയിലായിരുന്നു അപകടം. 


മകനോടൊപ്പം ബൈക്കിൽ പോകവേ പിന്നിൽ ഇരുന്നിരുന്ന നളിനിയുടെ സാരി ബൈക്കിൻ്റെ ചക്രത്തിൽ ചുറ്റിപ്പിടിച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ ഇവർക്ക് ഗുരുതര പരുക്കേറ്റിരുന്നു. ചികിത്സയിൽ ഇരിക്കെ ഇന്ന് ഉച്ചയോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 


GOODWILL HYPERMART NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS