HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പ്ലാവിൽ കയറുന്നതിനിടെ കാൽ വഴുതി വീണു; കട്ടപ്പനയിൽ മധ്യവയസ്‌കൻ മരണപ്പെട്ടു

ഇടുക്കി: പ്ലാവിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് മരിച്ചു

പ്ലാവിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് മരിച്ചു. കട്ടപ്പന എലൈറ്റ് പടി സ്വദേശി വള്ളിയാംതടത്തിൽ ജോഷിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. ഉടൻതന്നെ കട്ടപ്പനയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരപരിക്കേറ്റതിനാൽ വിദഗ്ദ ചികിത്സക്കായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 


എന്നാൽ ചികിത്സയിൽ ഇരിക്കെ വൈകുന്നേരം ആറരയോടെ  മരണം സംഭവിക്കുകയായിരുന്നു. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഇലക്ട്രോണിക്‌സ് കടയുടെ ഉടമയാണ് ജോഷി. മൃതദേഹം പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS