HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു

കശ്മീരിലെ കുപ്‌വാരയിൽ ഇന്നുണ്ടായ ഏറ്റുമുട്ടലിൽ സൈനികർ രണ്ട് ഭീകരരെ വധിച്ചു

കശ്മീരിലെ കുപ്‌വാരയിൽ ഇന്നുണ്ടായ ഏറ്റുമുട്ടലിൽ സൈനികർ രണ്ട് ഭീകരരെ വധിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്.


ഇന്ന് പുലർച്ചെ കശ്മീരിലെ ദോഡ ജില്ലയിലും ഏറ്റുമുട്ടലുണ്ടായിരുന്നു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. പുലര്‍ച്ചെ ഏകദേശം 2 മണിക്കായിരുന്നു ഏറ്റുമുട്ടൽ. തിരച്ചില്‍ ഓപ്പറേഷന് വേണ്ടി പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ സെെനികർ സ്ഥാപിച്ച താല്‍ക്കാലിക ക്യാമ്പിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു.


സെെനികർ തിരിച്ചടിച്ചതോടെ ഏറ്റുമുട്ടല്‍ ഒരുമണിക്കൂറോളം നീണ്ടു. പ്രദേശത്ത് ഭീകരർക്കായി തിരച്ചില്‍ തുടരുകയാണെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ക്യാപ്റ്റന്‍ അടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ട തീവ്രവാദ ആക്രമണത്തിന് പിന്നാലെയാണ് പ്രദേശത്ത് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഇതോടെ തിരച്ചില്‍ ഓപ്പറേഷന്‍ നാലാം ദിവസത്തിലാണ്. ഇതിനിടെ ദേസാ വനമേഖലയിലെ രണ്ടിടങ്ങളിലായി ചൊവ്വാഴ്ച്ച രാത്രിയും ബുധനാഴ്ച്ചയുമായി തീവ്രത കുറഞ്ഞ ഏറ്റുമുട്ടലും ഉണ്ടായതായാണ് റിപ്പോര്‍ട്ട്.


അതേസമയം, ഭീകരാക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ചുചേർത്തു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.


SMART BAZZAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA