
ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. ചിന്നക്കനാൽ ടാങ്ക്‌കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. കാട്ടാന കണ്ണനെ തട്ടി ഇട്ടതിന് ശേഷം ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്‌ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
ടാങ്ക്കുടിക്കും ചെമ്പകത്തൊഴു കുടിക്കും ഇടയിലുള്ള വഴിയിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കണ്ണന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയത്.
ഗുരുതരമായി പരിക്കേറ്റ കണ്ണനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.


.jpeg)


