HONESTY NEWS ADS

നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് നിരോധിച്ചേക്കാം, ഈ കാര്യങ്ങളില്‍ ശ്രദ്ധ ഇല്ലെങ്കില്‍

നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് നിരോധിച്ചേക്കാം, ഈ കാര്യങ്ങളില്‍ ശ്രദ്ധ ഇല്ലെങ്കില്‍


വ്യവസ്ഥകള്‍ ലംഘിച്ചതിന് ഇന്ത്യയില്‍ 66 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകളാണ് മെയ്മാസത്തില്‍ നിരോധിച്ചത്. ഇന്ത്യന്‍ ഐടി നിയമം അനുസരിച്ചാണ് വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്. സ്പാമിങ്, സ്‌കാമിങ് അടക്കം മറ്റ് ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും ചെയ്താലാണ് വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിക്കുന്നത്. അക്കൗണ്ട് നിരോധിച്ചാല്‍ വാട്സ്ആപ്പ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ അക്കൗണ്ട് ഉപയോഗിക്കാന്‍ അനുമതി ഇല്ല എന്ന സന്ദേശം വരും. അക്കൗണ്ടിന് നിരോധനം വരാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.


അറിയാവുന്ന ഉപയോക്താക്കളുമായും സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവരുമായും മാത്രം ആശയവിനിമയം നടത്തുക.


കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവരെ ഗ്രൂപ്പിലേക്ക് ചേര്‍ക്കുന്നതിന് മുമ്പ് അവരില്‍ നിന്ന് അനുമതി നേടുക.


ആവശ്യപ്പെടാത്ത പ്രമോഷണല്‍ അല്ലെങ്കില്‍ ആവര്‍ത്തന സന്ദേശങ്ങള്‍ അയക്കരുത്.


വാട്സ്ആപ്പിന്റെ സേവന നിബന്ധനകള്‍ പാലിക്കുക.


ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.


വാട്സ്ആപ്പ് അല്ലെങ്കില്‍ വാട്സ്ആപ്പ് ബിസിനസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ വാട്സ്ആപ്പ് വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS