HONESTY NEWS ADS

Electro Tech Nedumkandam

 

തലസ്ഥാന ന​ഗരിയിൽ 13 കാരിയെ കാണാതായിട്ട് മണിക്കൂറുകൾ; ഇരുട്ടിൽ തപ്പി പൊലീസ്

13 കാരിയെ കാണാതായിട്ട് മണിക്കൂറുകൾ

കഴക്കൂട്ടത്ത് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ13 വയസുകാരിയെ കാണാതായിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. കുട്ടിയ്ക്ക് അസമീസ് ഭാഷ മാത്രമേ അറിയൂ എന്നതാണ് അന്വേഷണത്തിനുള്ള വെല്ലുവിളി. സിറ്റി പൊലീസ് കമ്മീഷണർ സ്പർജുൻ കുമാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. ആസാം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസവുമായ അൻവർ ഹുസൈന്‍റെ മകൾ തസ്മീൻ ബീഗത്തെ (13) ആണ് ഇന്ന് രാവിലെ 10 മണി മുതൽ കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് കാണാൻ ഇല്ലാത്തത്. അയൽ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കുട്ടി വീടുവിട്ട് ഇറങ്ങിയത്.


കുട്ടിയെ കാണാനില്ല എന്ന് മനസ്സിലാക്കിയ വീട്ടുകാർ ഉടൻ വിവരം കഴക്കൂട്ടം പൊലീസിൽ അറിയിച്ചു. കുട്ടിയെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ബാഗിൽ വസ്ത്രങ്ങൾ എടുത്താണ് കുട്ടി പോയിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പ് കഴക്കൂട്ടത്ത് എത്തിയ കുട്ടിക്ക് മലയാളം അറിയില്ല എന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്പറിൽ ഉടൻ തന്നെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS