HONESTY NEWS ADS

ഓട്ടോറിക്ഷ ഡ്രൈവർക്ക് നേരെ ആൾക്കൂട്ടമർദനം

ഓട്ടോറിക്ഷ ഡ്രൈവർക്ക് നേരെ ആൾക്കൂട്ടമർദനം

തൃശൂര്‍ ചേലക്കരയിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നേരെ ആൾക്കൂട്ടമർദനം. വെങ്ങാനെല്ലൂർ സ്വദേശി നെല്ലിപ്പറമ്പിൽ അനീഷിനെയാണ് ഉദുവടിയിൽ വെച്ച് ആൾക്കൂട്ടം മർദിച്ചത്. സംഭവത്തിൽ പ്രതികൾക്കായി ചേലക്കര പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.


ഇന്നലെ രാത്രി 9 മണിയോടെ ചേലക്കരയിലെ ഓട്ടോസ്റ്റാൻഡിൽ നിന്ന് അനീഷിനെ ഉദുവടി സ്വദേശി ഓട്ടം വിളിച്ചു. യാത്രാമധ്യേ ചപ്പാത്തി വാങ്ങണം എന്ന് ആവശ്യപ്പെട്ട് യാത്രക്കാരൻ വാഹനം നിർത്തി. 15 മിനിറ്റിലേറെ വെയിറ്റ് ചെയ്തശേഷം യാത്ര തുടർന്നു. രണ്ടു കിലോമീറ്റർ അകലെയുള്ള ഉദുവടിയിൽ എത്തിയപ്പോൾ വീണ്ടും ചേലക്കരയിലേക്ക് പോകണമെന്ന് യാത്രക്കാരൻ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെ യാത്രക്കാരൻ അനീഷിന്റെ ഷർട്ടിൽ കയറിപ്പിടിച്ചു. 


കൈതട്ടി മാറ്റിയതോടെ തന്നെ മർദിച്ചു എന്ന് ആരോപിച്ച് യാത്രക്കാരൻ മകനെയും നാട്ടുകാരെയും വിളിച്ചുകൂട്ടി അനീഷിനെ മർദിക്കുകയായിരുന്നു. ഓട്ടോറിക്ഷയും സംഘം തകർത്തു. മുഖത്തും ശരീരത്തിലും പരിക്കേറ്റ അനീഷ് ചേലക്കരയിലെ ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി ചേലക്കര പോലീസ് അന്വേഷണം ആരംഭിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS