HONESTY NEWS ADS

Electro Tech Nedumkandam

 

ബെംഗളൂരുവിൽ ഇരുചക്ര വാഹനാപകടം; ഇടുക്കി സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ ഇടുക്കി സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു നെലമംഗല റോഡിലെ നാഗസാന്ദ്ര ടോൾ ഗേറ്റിന് സമീപം ബൈക്ക് അപകടത്തിൽപ്പെട്ട് ഇടുക്കി സ്വദേശികളായ രണ്ട് യുവാക്കൾ മരണപ്പെട്ടു. പഴയരിക്കണ്ടം തട്ടേക്കല്ല് സ്വദേശി മുണ്ടമേല്‍മുകളേല്‍ ജോഷിയുടെ മകൻ ജിജോ (24), ബന്ധുവായ കരിമണ്ണൂർ കോട്ടക്കവല പൗലോസിന്‍റെ മകൻ ലിബിൻ (22) എന്നിവരാണ് മരിച്ചത്.


ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബംഗളൂർ നാഗസാന്ദ്ര മെട്രോ റെയില്‍വേസ്റ്റേഷനുസമീപം ടാങ്കർ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇരുവരും ബംഗളൂരില്‍ എംസിഎക്കു പഠിക്കുകയായിരുന്നു. ജിജോ സംഭവ സ്ഥലത്ത് മരണമടഞ്ഞു. ഗുരുതര പരുക്കളോടെ ബംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലിബിൻ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. 


കെ എസ് യു ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയും മുരിക്കാശ്ശേരി പാവാനാത്മ കോളേജ് മുൻ ചെയർമാനുമായിരുന്നു  ജിജോ. ഇരുവരുടെയും ബന്ധുക്കള്‍ ബംഗളൂരലെത്തിയിട്ടുണ്ട്. റെജീനയാണ് ജിജോയുടെ മാതാവ്. സഹോദരൻ :ഷിജിൻ. റോസമ്മയാണ് ലിബിന്‍റെ മാതാവ്. സഹോദരങ്ങള്‍: ലിന്‍റോ, ലിന്‍റു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS