HONESTY NEWS ADS

 HONESTY NEWS ADS


ഫുട്ബോൾ മത്സരം കഴിഞ്ഞ് വിദ്യാർഥികളുടെ തമ്മിലടി, നിരവധിപേർക്ക് പരിക്ക്

ഫുട്ബോൾ മത്സരം കഴിഞ്ഞ് വിദ്യാർഥികളുടെ തമ്മിലടി, നിരവധിപേർക്ക് പരിക്ക്


ഫൈനൽ മത്സരശേഷം മൈതാനത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടയടി. ഫുട്ബോൾ മത്സരത്തെ ചൊല്ലിയാണ് വിദ്യാർഥികൾ തമ്മിലടിച്ചത്. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്താണ് സംഭവം.  കോഴഞ്ചേരി ഉപജില്ല  ഫുട്ബോൾ മത്സരത്തിലൈ ഫൈനലിന് ശേഷമായിരുന്നു തമ്മിലടി.  


കോഴഞ്ചേരി സെന്റ് തോമസ്, കടമ്മനിട്ട ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളാണ് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ പരസ്പരം പോരടിച്ചത്. മത്സരത്തിൽ വിജയം കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ ടീമിനായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കം കൈയാങ്കളിയിലെത്തുകയായിരുന്നു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS