ആദിവാസി - ദലിത് സംഘടനകളുടെ ഹർത്താൽ ഇന്ന്: ബാങ്ക്, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ, പരീക്ഷകൾ, പൊതുഗതാഗതം തുടങ്ങിയവയുടെ പ്രവർത്തനത്തെ ബാധിക്കില്ല

ആദിവാസി - ദലിത് സംഘടനകളുടെ ഹർത്താൽ ഇന്ന്: ബാങ്ക്, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ, പരീക്ഷകൾ, പൊതുഗതാഗതം തുടങ്ങിയവയുടെ പ്രവർത്തനത്തെ ബാധിക്കില്ല

പട്ടികജാതി-വർഗ ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും, എസ്.സി.-എസ്.ടി വിഭാഗങ്ങളിൽ 'ക്രീമിലെയർ' നടപ്പാക്കാനും സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ആദിവാസി-ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന്. സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെന്റിൽ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആർമിയും വിവിധ ദലിത്-ബഹുജൻ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താൽ നടത്തുന്നത്.


ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരിതൈഗൾ കച്ഛി, ദളിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്.


 രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കേരളത്തിൽ പൊതു ഗതാഗതത്തെയും സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ ഹർത്താൽ ബാധിക്കില്ല.


പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ വേർതിരിച്ച് സംവരണാനുകൂല്യത്തിൽനിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആർമിയും വിവിധ ദലിത്-ബഹുജൻ പ്രസ്ഥാനങ്ങളും ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദ് നടത്തുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS