HONESTY NEWS ADS

 HONESTY NEWS ADS


മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടി; ഇടുക്കി ബൈസൺവാലി സ്വദേശി അറസ്റ്റിൽ

ഇടുക്കി: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ


മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. ഇടുക്കി, ബൈസൺവാലി പൊട്ടൻകാട് വാകത്താനത്ത് ബോബി ഫിലിപ്പ് (36)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്‌തത്.കോതമംഗലം ശോഭനപടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് പണയം വച്ചത്. 


21 ന് ഉച്ചയ്ക്ക് ധനകാര്യ സ്ഥാപനത്തിൽ സ്വർണം പണയം വയ്ക്കാൻ ചെന്നപ്പോഴാണ് പ്രതി പിടിയിലായത്. നേരത്തെ രണ്ടു തവണ ഇതേ സ്ഥാപനത്തിൽ മുക്കു പണ്ടം പണയം വയ്ക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു ബോബി ഫിലിപ്പ് സ്ഥിരമായി ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന യാളാണ്. ഇയാൾക്കെതിരെ കോട്ടയം എറണാകുളം ഇടുക്കി ആലപ്പുഴ ജില്ലകളിലെ വിവിധ  സ്റ്റേഷനുകളിൽ 40 ഓളം കേസ്സുകളുണ്ട്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ഷാഹുൽഹമീദ് ആൽബിൻ സണ്ണി, വി എം രഘുനാഥ്, സി പി ഒ സി ഇ ഷെഫീക്ക് എന്നിവരാണ് ഉണ്ടായിരുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS