HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: കുതിച്ചുയർന്ന് സ്വർണവില; ചങ്കിടിപ്പോടെ ഉപഭോക്താക്കൾ, ഇന്നത്തെ വില അറിയാം(13-08-2024)

ഇന്നത്തെ സ്വർണവില


സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 760 രൂപ വർധിച്ചതോടെ സ്വർണവില 52000  കടന്നു. ഇന്നലെ 200 രൂപ ഉയർന്നിരുന്നു. തുടർച്ചയായ നാലാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,520 രൂപയാണ്.  


കഴിഞ്ഞ നാല് ദിവസംകൊണ്ട് വർധിച്ചത് 1720 രൂപയാണ്. കഴിഞ്ഞ മാസം 23 ന് ധനമന്ത്രി നിറമാല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ രാജ്യത്ത് സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ബജറ്റിന് ശേഷം ആദ്യമായാണ് സ്വർണവില 52000 കടക്കുന്നത്. 


വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6565 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5425 രൂപയാണ്. ഇന്നലെ കുറഞ്ഞ വെള്ളിയുടെ വില ഇന്ന് വർധിച്ചിട്ടുണ്ട്.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ്.


ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഓഗസ്റ്റ് 1 - ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ

ഓഗസ്റ്റ് 2 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ

ഓഗസ്റ്റ് 3 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ

ഓഗസ്റ്റ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ

ഓഗസ്റ്റ് 5 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ 

ഓഗസ്റ്റ് 6 - ഒരു പവന് സ്വർണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ

ഓഗസ്റ്റ് 7 - ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ  

ഓഗസ്റ്റ് 8  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 50,800 രൂപ  

ഓഗസ്റ്റ് 9  -  ഒരു പവന് സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 51,400 രൂപ  

ഓഗസ്റ്റ് 10  -  ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 51,560 രൂപ  

ഓഗസ്റ്റ് 11  -  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,560 രൂപ

ഓഗസ്റ്റ് 12  -  ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 51,560 രൂപ

ഓഗസ്റ്റ് 13  -  ഒരു പവന് സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 52,520 രൂപ


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS