HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: നേരിയ കുറവ്; ആശ്വസിക്കാനില്ല! ഇന്നത്തെ സ്വർണ വില(14-08-2024)

ഇന്നത്തെ സ്വർണ വില (14-08-2024)

ഇന്നലെ വിപണിയെ ആകെ പിടിച്ചുകുലുക്കിയ സ്വർണ വില ഇന്ന് മെല്ലെ താഴേയ്ക്കിറങ്ങുകയാണ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും മാത്രമാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 95 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. 

HONESTY NEWS

ഇന്ന് ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് വിപണി വില. ഈ മാസം വില 52,000 കടക്കുന്നത് ഇന്നലെയാണ്. വെള്ളി വിലയിലു നേരിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88 രൂപയും കിലോഗ്രാമിന് 88,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.


സ്വർണത്തിൻ്റെ മൂല്യം നാൾക്കുനാൾ ഉയരുകയാണ്. 2008 മുതൽ, കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ ഗൗരവമായി പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമാണ്. സ്വർണത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇതു ശരിയാണെന്നും കാണാം. 2007 കാലഘട്ടത്തിൽ പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില മൂന്നിരട്ടിയിലധികമാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS