
തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയിൽ കുളമാവിന് സമീപം കരിപ്പലങ്ങാട് കെഎസ്ആർടിസി ബസ്സും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. തൊടുപുഴയിൽ നിന്നും കട്ടപ്പനയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ നിയന്ത്രണം നഷ്ടപ്പെട്ടത്തിയ മിനിലോറി ഇടിക്കുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾയും മുൻഭാഗം ഭാഗികമായി തകർന്നു. അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.





