HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി രാജാക്കാടിന് സമീപം വന്‍ കഞ്ചാവ്‌-വ്യാജമദ്യ വേട്ട, പിടിച്ചടുത്തത്‌ 12 കിലോ കഞ്ചാവും 25 ലിറ്റര്‍ വ്യാജമദ്യവും

ഇടുക്കി: രാജാക്കാടിന് സമീപം വന്‍ കഞ്ചാവ്‌-വ്യാജമദ്യ വേട്ട പിടിച്ചടുത്തത്‌ 12 കിലോ കഞ്ചാവും 25 ലിറ്റര്‍ വ്യാജമദ്യവും

രാജാക്കാട്‌ പന്നിയാര്‍കൂട്ടിക്ക്‌ സമീപം ഉണ്ടമലയില്‍നിന്ന്‌ 12 കിലോയിലധികം കഞ്ചാവും 25 ലിറ്റര്‍ വ്യാജമദ്യവും പിടികൂടി. വ്യാജമദ്യ നിര്‍മാണത്തിന്‌ സൂക്ഷിച്ചിരുന്ന 150 ലിറ്റര്‍ കോടയും വാറ്റ്‌ ഉപകരണങ്ങളും കണ്ടെത്തി. അടച്ചിട്ടിരുന്ന വീട്ടില്‍ ഉടുമ്പഞ്ചോല എക്‌സൈസ്‌ നടത്തിയ പരിശോധനയിലാണ്‌ ഇവ കണ്ടെത്തിയത്‌. പ്രതി കൊല്ലപ്പള്ളി സൈബു തങ്കച്ചനായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതി വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന്‌ വില്ലേജ്‌ ഓഫീസറെയും പഞ്ചായത്ത്‌ മെമ്പറേയും വിളിച്ചുവരുത്തി എക്‌സൈസ്‌ സംഘം വീട്‌ തുറന്ന്‌ അകത്തു കയറുകയായിരുന്നു.


പ്രതി തമിഴ്‌നാട്ടിലേക്ക്‌ കടന്നിട്ടുണ്ടോ എന്നതിനെ സംബന്ധിച്ചും എക്‌സൈസ്‌ അന്വേഷിക്കുകയാണ്‌. ഇയാളെ മുമ്പ് പേരൂര്‍ക്കട പോലീസ്‌ പത്തര കിലോ കഞ്ചാവ്‌ ഓയിലുമായി പിടികൂടിയിരുന്നു. തമിഴ്‌നാട്‌ വഴി ഇടുക്കി ജില്ലയിലേക്ക്‌ കഞ്ചാവ്‌ എത്തിച്ചതിനുശേഷം മറ്റു ജില്ലകളിലേക്കും എത്തിച്ചു വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്‌ പ്രതി. 


കഞ്ചാവ്‌ കടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളില്‍ ഉപയോഗിക്കുന്ന വ്യാജ നമ്ബര്‍ പ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്‌. ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ്‌ വ്യാപകമായി പരിശോധന നടത്തുന്നതിനിടെ ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മിഷണര്‍ ജയചന്ദ്രന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ആയിരുന്നു പരിശോധന.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS