HONESTY NEWS ADS

Electro Tech Nedumkandam

 

ഇടുക്കി സേനാപതിയിൽ തോട്ടം തൊഴിലാളിയായ യുവതി വാരിയെല്ല് തകർന്ന് മരിച്ച നിലയില്‍; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

ഇടുക്കി: സേനാപതിയിൽ തോട്ടം തൊഴിലാളിയായ യുവതി വാരിയെല്ല് തകർന്ന് മരിച്ച നിലയില്‍

ഇടുക്കി സേനാപതി വെങ്കലപ്പാറയിൽ തോട്ടം തൊഴിലാളിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിനി വാസന്തി(41)യാണ് മരിച്ചത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന ലമൂർ സിം​ഗ് ദുർവേ എന്നയാളെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്. മർദനമേറ്റാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.


മധ്യപ്രദേശ് സ്വദേശിയാണ് ലമൂർ സിം​ഗ് ദുർവേ. ഇയാളെ  ഉടുമ്പൻചോല പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സേനാപതി വെങ്കലപാറ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇരുവരും. കഴിഞ്ഞ ദിവസം ഇരുവരും മദ്യപിച്ച് വഴക്കു കൂടി എന്ന് പൊലീസ് പറഞ്ഞു. ഇതേ തുടർന്നുള്ള മർദനത്തിൽ യുവതിയുടെ വാരിയെല്ല് തകർന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS