നെടുങ്കണ്ടത്ത് മുളകുപൊടി എറിഞ്ഞ് 18 ലക്ഷം രൂപ കവർന്നു, യുവതിയുടെ പരാതി വ്യാജം

നെടുങ്കണ്ടത്ത് മുളകുപൊടി എറിഞ്ഞ് 18 ലക്ഷം രൂപ കവർന്നുവെന്ന യുവതിയുടെ പരാതി വ്യാജം

വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ ബൈക്കിൽ ഹെൽമറ്റ് ധരിച്ചുവന്ന രണ്ട് യുവാക്കൾ തൻ്റെ മുഖത്തും വീടിനകത്തും മുളകുപൊടി എറിഞ്ഞ് കവർന്നുവെന്ന കോമ്പയാർ സ്വദേശിനിയുടെ വ്യാജപരാതി പൊളിച്ചടുക്കി പൊലീസ്. അന്വേഷണത്തിൽ ഓണച്ചിട്ടി നടത്തിയ ഇനത്തിൽ നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലും ഉള്ള വ്യാപാരികൾ ഉൾപ്പെടെയുള്ള 156 പേർക്ക് നൽകാനുണ്ടായിരുന്ന തുക കൃത്യസമയത്ത് നൽകാൻ സാധിക്കാതെവന്നതോടെ കള്ളന്മാർ പണം മോഷ്ടിച്ചതായി കഥ മെനഞ്ഞുണ്ടാക്കിയതാണെന്ന് തെളിഞ്ഞു. 


ജില്ലാ പോലീസ് മേധാവി T.K വിഷ്‌ണു പ്രദീപിന്റെ നിർദേശാനുസരണം കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ്മോന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ട‌ർ ജർലിൻ വി. സ്‌കറിയ നെടുങ്കണ്ടം എസ് ഐ ജയകൃഷ്ണ‌ൻനായർ ടി. എസ് അടങ്ങിയ പോലീസ് സംഘം വ്യാജ കവർച്ച പരാതി മണിക്കൂറുകൾക്കുള്ളിൽ പൊളിച്ചടുക്കിയത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS