HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി മുള്ളരിങ്ങാട് ശക്തമായ മഴവെള്ളപ്പാച്ചിലിൽ; ലൂർദ് മാതാ പള്ളി വികാരിയുടെ കാർ ഒഴുകിപ്പോയി, വൈദികനെ രക്ഷിച്ചു

ഇടുക്കി: മുള്ളരിങ്ങാട് ശക്തമായ മഴവെള്ളപ്പാച്ചിലിൽ; ലൂർദ് മാതാ പള്ളി വികാരിയുടെ കാർ ഒഴുകിപ്പോയി, വൈദികനെ രക്ഷിച്ചു

ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് ഇന്നലെ വൈകിട്ടുണ്ടായ അതിശക്തമായ മഴയിൽ മുള്ളരിങ്ങാട് - തലക്കോട് റോഡിൽ വെള്ളം കയറി. റോഡിൽ ഉണ്ടായ ശക്തമായ ഒഴുക്കിൽ ഇതുവഴി വന്ന മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയുടെ കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.


 കാറിലുണ്ടായിരുന്ന വൈദികനെ നാട്ടുകാർചേർന്ന് കാറിൽനിന്ന് സാഹസീകമായി രക്ഷപ്പെടുത്തി. എന്നാൽ കാർ താഴേയ്ക്ക് ഒഴുകിയതിനാൽ കരയ്ക്കു കയറ്റാനായില്ല. വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. തൊടുപുഴയിൽനിന്ന് ഫയർഫോഴസ് സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം നടക്കുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS