HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കമ്പത്ത് ഇടുക്കി സ്വദേശികളായ യുവാക്കളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഫോണുകൾ കവർന്നു; മൂന്നുപേർ പിടിയിൽ

ഇടുക്കി സ്വദേശികളായ യുവാക്കളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഫോണുകൾ കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ

തമിഴ്‌നാട്ടിലെ കമ്പത്ത് സിനിമ കാണാനെത്തിയ ഇടുക്കി സ്വദേശികളായ യുവാക്കളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ തട്ടിയെടുത്തവർ പിടിയിൽ. കമ്പം സ്വദേശികളായ സുന്ദർ(28),അജിത്ത്(27), മുകിലൻ(27) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ചയാണ് കേസിനാസ്പ്‌പദമായ സംഭവം.


വെള്ളാരംകുന്ന് സ്വദേശികളായ ആൻസൻ, അഭിഷേക്, അതുൽ എന്നിവർ സിനിമ കാണുന്നതിനായാണ് കമ്പത്ത് എത്തിയത്. തിയേറ്ററിലേക്ക് പോകാൻ ഓട്ടോ വിളിച്ചു. തിയേറ്ററിന് സമീപം ഇവർ ഇറങ്ങിയതോടെ പ്രതികളിലൊരാളായ സുന്ദർ ബൈക്കിലെത്തി ഇവരോട് കുമളി ഭാഗത്ത് ജോലിക്ക് വന്നിട്ടുണ്ടെന്ന് പറഞ്ഞ് മലയാളത്തിൽ സംസാരിച്ച് പരിചയം സ്ഥാപിച്ചു.


തുടർന്ന് ഇവർ തിയേറ്ററിലേക്ക് പോകാൻ ഒരുങ്ങവേ പ്രതികൾ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഇവരെ ഭീഷണിപ്പെടുത്തി മൊബൈലുകൾ ആവശ്യപ്പെട്ടു. പ്രാണരക്ഷാർഥം ഇവർ സിംഊരിയെടുത്ത ശേഷം മൊബൈലുകൾ നൽകി. തുടർന്ന് മോഷ്ടാക്കൾ ബൈക്കിൽ കടന്നുകളഞ്ഞു.


യുവാക്കൾ കമ്പം ടൗണിലൂടെ ഭയന്ന് വരുന്നതുകണ്ട വെള്ളിലാംകണ്ടം സ്വദേശിയായ റിട്ട.ആർമി ഉദ്യാഗസ്ഥനായ റെജിമോൻ ഇവരെ തടഞ്ഞുനിർത്തി വിവരം തിരക്കി. തുടർന്ന് ഇദ്ദേഹത്തിന്റെ സഹായത്തോടെ കമ്പം നോർത്ത് സ്റ്റേഷനിലെത്തിയ യുവാക്കൾ പരാതി നൽകി. തുടർന്ന് എസ്‌.ഐ. ദേവരാജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച രാത്രിയോടെ പ്രതികളെ കമ്പത്തുനിന്ന് പിടികൂടി.


പ്രതി സുന്ദർ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ മുത്തുലക്ഷ്‌മി, സി.പി.ഒ. ധർമരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


MAYOORA SILKS CHERUTHONI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS