HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കുറച്ച് കാത്തിരുന്നാൽ ചിലപ്പോൾ വൻവിലക്കുറവിൽ വാങ്ങാനായേക്കും; ഓൺലൈൻ ഷോപ്പിങ് മാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം

ഓൺലൈൻ ഷോപ്പിങ് മാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം

ഈ വർഷത്തെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ് ഉത്സരങ്ങൾക്ക് തീയ്യതി കുറിച്ചിരിരിക്കുകയാണ് ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണും ഫ്ലിപ്‍കാർട്ടും. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും അടക്കമുള്ള സ്മാർട്ട് ഉപകരണങ്ങൾ മുതൽ ഗൃഹോപകരണങ്ങൾക്കും വിപുലമായ ശ്രേണികളിലുള്ള മറ്റ് ഉത്പന്നങ്ങൾക്കും വൻ വിലക്കുറവ് നൽകുമെന്നാണ് പ്രഖ്യാപനം. ഒപ്പം നോ കോസ്റ്റ് ഇഎംഐ, വിവിധ ബാങ്ക് കാർഡുകളുടെ ഓഫറുകൾ, എക്സ്ചേഞ്ച് ഓഫറുകൾ തുടങ്ങിയവയെല്ലാം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.


സെപ്റ്റംബർ 27 മുതലാണ് ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൻ ഡേ സെയിൽ ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് ഒരു ദിവസം മുമ്പേ ഷോപ്പിങ് ഉത്സവത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമായിത്തുടങ്ങും. എച്ച.ഡി.എഫ്.സി ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കായിരിക്കും ഇത്തവണ പ്രത്യേക ഓഫറുകൾ ലഭിക്കുക. ഫ്ലിപ്കാർട്ട് യുപിഐ ഉപയോഗത്തിന് 50 ശതമാനം ഓഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലും പ്രത്യേക വിലക്കുറവുണ്ടാവും. നോ കോസ്റ്റ് ഇഎംഐ അടക്കമുള്ള മറ്റ് പ്രഖ്യാപനങ്ങളുമുണ്ടെങ്കിലും ഉത്പന്നങ്ങളുടെ വില സംബന്ധിച്ച വിവരങ്ങളൊന്നു ഇതുവരെ ഫ്ലിപ്കാർട്ട് പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഇത് ലഭ്യമാവുമെന്നാണ് സൂചന.


ആമസോണാവട്ടെ തങ്ങളുടെ ഈ വർഷത്തെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സരവമായ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെപ്റ്റംബർ 29 മുതൽ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രൈം അംഗങ്ങൾക്ക് നേരത്തെ സെയിലിലേക്ക് പ്രവേശനം ലഭിക്കും. എസ്.ബി.ഐയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്. 


ഐഫോൺ 13 39,999 രൂപയ്ക്ക് ലഭ്യമാക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. എംആർപിയേക്കാൾ 10,000 രൂപ കുറവും 2500 രൂപയും ബാങ്ക് ഓഫറുകളും ലഭിക്കും. 20,250 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് കമ്പനികളുടെ സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ വിപുലമായ ശ്രേണിയിലുള്ള ഉത്പനങ്ങളുടെ ഓഫർ പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ തന്നെ പ്രതീക്ഷിക്കപ്പെടുന്നുമുണ്ട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA